അബഹയിൽ 230 കിലോഗ്രാം മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായി. അസീർ പ്രവിശ്യയിൽ പെട്ട ദഹ്റാൻ അൽജുനൂബിൽ നിന്ന് സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. യുവാവിന്റെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 230 കിലോ മയക്കുമരുന്നാണ് കണ്ടെത്തിയത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി സെക്യൂരിറ്റി റെജിമെന്റ് പട്രോൾ വിഭാഗം അറിയിച്ചു.