റിയാദ്: ഖത്തറിൽ നടന്ന ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരായ വിജയത്തിന് ശേഷം സൗദി അറേബ്യയുടെ ദേശീയ ഫുട്‌ബോൾ ടീമിനെ ചൊവ്വാഴ്ച സൗദി അറേബ്യയുടെ ക്യാബിനറ്റ് അഭിനന്ദിച്ചു.
സൗദികൾ അറിയപ്പെടുന്ന അതേ മനസ്സോടെയും നിശ്ചയദാർഢ്യത്തോടെയും ടീം കളിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വ്യക്തമാക്കിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മത്സരത്തിന് ശേഷം രാജ്യത്തെ അഭിനന്ദിച്ച രാജ്യങ്ങളിലെ നേതാക്കൾക്കും ക്യാബിനറ്റ് നന്ദി അറിയിച്ചു.
സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ നടന്ന പ്രതിവാര യോഗത്തിൽ, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ ദക്ഷിണ കൊറിയയിലും തായ്‌ലൻഡിലും നടത്തിയ സന്ദർശനങ്ങളുടെ ഫലങ്ങളും കാബിനറ്റ് പ്രശംസിച്ചു.
കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയുടെ ഫലം, പകർച്ചവ്യാധികൾക്കെതിരായ പ്രതികരണങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾക്കുള്ള സൗദി പിന്തുണ എന്നിവയും കാബിനറ്റിൽ ചർച്ച ചെയ്യപ്പെട്ടു.