അൽബഹ- അൽബാഹയിൽ വെച്ച് മലപ്പുറം വടക്കാങ്ങര പഴയ ജുമാ മസ്ജിദിന് സമീപം പരേതനായ അമ്പലക്കുത്ത് കാദർ ഹാജിയുടെ മകൻ അബൂക്കർ(63) നിര്യാതനായി. ഇദ്ദേഹം മഖ്‌വയിലെ അൽ ശാതി മീൻ കടയിൽ ജോലി ചെയ്തുവരികയായിരുന്നു. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സുബൈദ കാക്കാമൂലക്കൽ. മക്കൾ: സൈനുൽ ആബിദ് (ജിദ്ദ), ഇഫ്ര, റിസ്‌ല. മരുമക്കൾ: ഷഹാന നസ്‌റിൻ വാളക്കുണ്ടിൽ(പടിഞ്ഞാറ്റുംമുറി). അബ്ദുൽ അസീസ് പുളിയക്കുത്ത് (പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ) അനീസ് മേലെ പീടികക്കൽ കാച്ചിനിക്കാട് (വടക്കാങ്ങര ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ). മയ്യിത്ത് അൽ ബാഹയിൽ മറവു ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
