ദമ്മാമിലെ പ്രമുഖ ഫുടബോൾ ക്ലബ്ബായ അൽ ഖോബാർ കോർണിഷ് സോക്കർ സംഘടിപ്പിക്കുന്ന റെദ കെമിക്കൽ – ഫർഹ ലോജിസ്റ്റിക് + 40 ഫുട്ബോൾ ടൂർണമെൻറ്റിന് വ്യാഴാഴ്ച തുടക്കമാകും . അൽ ഖോബാർ കോസൈബി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെൻറ്റിൽ ദമ്മാമിലെ പ്രമുഖരായ ടീമുകൾ പങ്കെടുക്കും. വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് നടക്കുന്ന ഉൽഘാടന മത്സരത്തിൽ ദമ്മാം ലീഡേഴ്‌സ് ഫോറം എം . യു എഫ് സി യുമായി മാറ്റുരക്കും ..ഇതേ ദിവസം തന്നെ ദോഹ വെട്രൻസ് – ചിലൂസ് – എഫ് സി ഡി തെക്കേപ്പുറവുമായും മത്സരിക്കും . മൂന്ന് ആഴ്ചക്കാലം നീണ്ടു നിനിൽക്കുന്ന ഫുട്ബോൾ മാമാങ്ക ത്തിൻറ്റേ
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും കളിക്കളത്തിലേക്ക് എല്ലവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികളായ അഷ്‌റഫ് എടവണ്ണ. സക്കീർ വള്ളക്കടവ്. റഫീഖ് ചാച്ച , ജുനൈദ് കാഞ്ഞങ്ങാട്. ഷാഫി കോഴിക്കോട്.അസീബ് തിഡിൽ ജാഫർ മെട്ടമ്മൽ എന്നിവർ അറിയിച്ചു.