Search
Close this search box.

സൗദിയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ റെക്കോർഡ് വർധനവ്

oil saudi

സൗദിയുടെ പ്രതിദിന എണ്ണയുൽപാദനത്തിൽ റെക്കോർഡ് വർധനവ്. ഫെബ്രുവരി മാസത്തെ ഉൽപാദനത്തിലാണ് വലിയ വർധനവ് രേഖപ്പെടുത്തിയത്. ഒപെക് കരാർ പ്രകാരമുള്ള പ്രതിദിന ക്വാട്ടക്ക് മുകളിൽ ഒരു കോടിയിലേറെ ബാരൽ ഉൽപാദനം നടത്തിയാണ് റെക്കാേർഡ് സൃഷ്ടിച്ചത്.
ഫെബ്രുവരിയിൽ അവസാനിച്ച കണക്കുകളിലാണ് റെക്കോർഡ് ഉൽപാദന വർധനവ് രേഖപ്പെടുത്തിയത്. സൗദിയുൾപ്പടെയുള്ള ഒപെക് കൂട്ടായ്മയിലെ മറ്റു രാഷ്ട്രങ്ങളും വർധനവ് വരുത്തിയിട്ടുണ്ട്. ഒപെക് ഇതര രാജ്യങ്ങളുടെ ഉൽപാദനത്തിലും വർധനവ് വന്നതായി റിപ്പോർട്ട് പറയുന്നു. ഫെബ്രുവരിയിൽ സൗദിയുടെ പ്രതിദിന ഉൽപാദനം 10.25 ദശലക്ഷം ബാരലിലെത്തി. ഒപെക് പ്ലസ് കരാർ പ്രകാരമുള്ള 10.227 ദശലക്ഷം മറികടന്നാണ് ഉൽപാദനം. ഈ കാലയളവിൽ ലോകത്തിൽ ഏറ്റവും കൂടുതൽ എണ്ണയുൽപാദനം നടത്തിയത് സൗദി അറേബ്യയാണ്. സ്വതന്ത്ര ഉൽപാദക രാജ്യമായ റഷ്യയെ മറികടന്നാണ് സൗദി വീണ്ടും ഈ നേട്ടത്തിനർഹമായത്. 2020 ഏപ്രിലിന് ശേഷം സൗദി ആദ്യമായാണ് റഷ്യയെ മറികടക്കുന്നത്. ആഗോള എണ്ണ വിപണിയുടെ താൽപര്യം കണക്കിലെടുത്ത് സൗദിയുടെ ഉൽപാദനം പതിമൂന്ന് ദശലക്ഷം വരെയായി ഉയർത്താൻ പദ്ധതിയുള്ളതായി ഊർജ്ജ മന്ത്രി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!