ഇഖാമയും റീ എൻട്രി വിസയും സ്വമേധയാ പുതുക്കുന്ന ആനുകൂല്യം അവസാനിക്കാൻ ഇനി 10 ദിവസം മാത്രം

iqama

വിദേശ രാജ്യങ്ങളിൽ കഴിയുന്ന സൗദി പ്രവാസികളുടെ ഇഖാമയും റീ എൻട്രി വിസയും സ്വമേധയാ പുതുക്കുന്ന ആനുകൂല്യം അവസാനിക്കാൻ ഇനി പത്ത് ദിവസം കൂടി മാത്രം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണം ജനറൽ ജവാസാത്ത് ഡയറക്ടറേറ്റ് പ്രഖ്യാപിച്ച ഇഖാമയും റീ എൻട്രി എക്‌സിറ്റ് വിസകളും ഓട്ടോമാറ്റിക് ആയി പുതുക്കുന്ന ആനുകൂല്യം ജനുവരി 31 ന് അവസാനിക്കും. കോവിഡ് പ്രതിസന്ധിയിൽ വിമാനയാത്രകൾ തടസ്സപ്പെട്ടത് കാരണം സൗദിയിലേക്ക് മടങ്ങാനാവാതെ സ്വന്തം നാടുകളിൽ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് സൗദി ഭരണാധികാരി പ്രഖ്യാപിച്ച ഇളവ് കാലം ഓരോ തവണയും ദീർഘിപ്പിച്ചാണ് ജനുവരി 31 വരെ ആക്കിയത്. ഈ കാലയളവിൽ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ഏകോപനം നടത്തിയാണ് ജവാസാത്ത് ഇഖാമയും റീ എൻട്രി വിസയും കാലാവധി വർധിപ്പിക്കുന്നത്. നിലവിൽ 30, 60, 90 ദിവസം വരേക്ക് ഇഖാമ ദീർഘിപ്പിക്കുന്ന സംവിധാനവും ജവാസാത്ത് ഡയറക്ടറേറ്റ് നടപ്പിലാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!