ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യൻ പ്രസിഡന്റായി ആരെ തിരഞ്ഞെടുക്കുമെന്ന് ഇന്നറിയാം. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ പ്രഖ്യാപിക്കും.
പാർലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പർ മുറിയിൽ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണൽ പൂർത്തിയായ ശേഷം, മുഖ്യ ഭരണാധികാരി പിസി മോദി, ഇന്ത്യയുടെ സർവ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും.