ചെറുകിട സ്ഥാപനങ്ങൾക്കുള്ള ലെവി ഇളവ് പ്രയോജനപ്പെടുത്താൻ വ്യവസ്ഥകൾ ബാധകമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്ഥാപന ഉടമയെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുകയും ഉടമ ഫുൾടൈം അടിസ്ഥാനത്തിൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയുമാണെങ്കിൽ സ്ഥാപനത്തിലെ രണ്ടു വിദേശികളെ ലെവിയിൽനിന്ന് ഒഴിവാക്കും.