Search
Close this search box.

സൗദിയിൽ ലേഡീസ് ബ്യൂട്ടി പാർലറുകൾക്കകത്ത് ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ വരെ പിഴ

beauty parlour saudi

സൗദിയിൽ ലേഡീസ് ബ്യൂട്ടി പാർലറുകൾക്കകത്ത് ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള പുതുക്കിയ പിഴ അടുത്ത ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം. ക്യാമറകൾ സ്ഥാപിക്കുന്ന ബ്യൂട്ടി പാർലറുകൾക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. ബ്യൂട്ടി പാർലറുകൾ രണ്ടാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. നിയമ ലംഘനം അവസാനിപ്പിച്ച ശേഷമല്ലാതെ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. ക്യാമറകൾ സ്ഥാപിച്ച് വീണ്ടും കുടുങ്ങുന്ന ബ്യൂട്ടി പാർലറുകൾക്ക് ഇരട്ടി തുക പിഴ ചുമത്തും. അംഗീകൃത ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തും. ബ്യൂട്ടി പാർലർ ഒരാഴ്ചത്തേക്ക് അടപ്പിക്കുകയും ചെയ്യും. ഇതേ നിയമ ലംഘനം ആവർത്തിക്കുന്ന ബ്യൂട്ടി പാർലറുകൾക്ക് ഇരട്ടി തുക പിഴ ചുമത്തും.
ഉപയോക്താക്കളുടെ ഷേവിംഗ് സെറ്റുകളും മറ്റും അടങ്ങിയ ബാഗുകൾ ബാർബർ ഷോപ്പുകളിൽ സൂക്ഷിക്കുന്നതിന് ഓരോ ബാഗിനും 500 റിയാൽ തോതിലും ശനിയാഴ്ച മുതൽ പിഴ ചുമത്തും. ഈ നിയമ ലംഘനത്തിന് പിഴ ചുമത്തുന്നതിനു മുമ്പായി ബാർബർ ഷോപ്പുകളോട് നിയമ ലംഘനം അവസാനിപ്പിക്കാൻ ആവശ്യപ്പെടും.

ഇതിനു ശേഷവും നിയമ ലംഘനം തുടരുന്ന സ്ഥാപനങ്ങൾക്ക് ബാഗുകളിൽ ഒന്നിന് 500 റിയാൽ തോതിൽ പിഴ ചുമത്തുകയും നിയമ ലംഘനം അവസാനിപ്പിക്കുകയും ചെയ്യും. നിയമ ലംഘനം ആവർത്തിക്കുന്ന ബാർബർ ഷോപ്പുകൾക്ക് ഇരട്ടി തുക പിഴ ചുമത്തും. ഒറ്റത്തവണ ഉപയോഗത്തിനുള്ള ഷേവിംഗ് ഉപകരണങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്ന ബാർബർ ഷോപ്പുകൾക്ക് 2000 റിയാൽ തോതിൽ പിഴ ചുമത്തുകയും നിയമ ലംഘനം അവസാനിപ്പിക്കുകയും ചെയ്യും. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇരട്ടി തുക പിഴ ചുമത്തി ഒരാഴ്ചത്തേക്ക് അടപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!