ജിദ്ദ സീസണിനോടനുബന്ധിച്ച് മറീന നാളെ ഉദ്ഘാടനം ചെയ്യുമെന്ന് സീസണ്‍ ഡയറക്ടര്‍ നവാഫ് ഖംസാനി അറിയിച്ചു. കൂയിസ്, ഡൈവിംഗ് ഉള്‍പ്പെടെ പുതിയ പദ്ധതികള്‍ അവതരിപ്പിക്കുന്ന മറീന പദ്ധതി ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്നതായിരിക്കും. കടല്‍ ഗെയിമുകള്‍ക്കുള്ള ഉപകരണങ്ങള്‍ വാടകക്ക് നല്‍കുന്ന പദ്ധതിയും ഇതോടെ ആരംഭിക്കും.