സൗദി അറേബ്യയിലെ ജിസാനിൽ വ്യാവസായിക മേഖലയിലേക്ക് ഹൂതി മിസൈൽ ആക്രമണം നടത്തി. രണ്ട് വിദേശികൾക്ക് പരിക്കേറ്റു. ആക്രമണത്തിൽ ശക്തമായി തിരിച്ചടി നൽകുമെന്ന് അറബ് സഖ്യം അറിയിച്ചു. വ്യാവസായിക മേഖലയായ അഹദ് അൽ മസരിഹയിൽ ആണ് മിസൈൽ വന്ന് പതിച്ചത്.
സുഡാനീ , ബംഗ്ലാദേശ് വംശജരായ പ്രദേശ വാസികൾക്കാണ് പരിക്കേറ്റത്. വർക്ക്ഷോപ്പുകൾക്കും സിവിലിയൻ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന വ്യാവസായിക മേഖലയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള മൂന്നാമത്തെ ഹൂതി ആക്രമണ ശ്രമമാണിത്. യെമനിലെ അൽ-ജൗഫ് ഗവർണറേറ്റിൽ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ തടഞ്ഞ് നശിപ്പിച്ചതായും സഖ്യസേന അറിയിച്ചു.