Search
Close this search box.

സൗദിയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാല പ്രവർത്തനം തുടങ്ങി

floating

സൗദിയിലെ ആദ്യത്തെ ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാല ദക്ഷിണ സൗദിയിലെ പടിഞ്ഞാറൻ തീരത്തെ അൽശുഖൈഖ് തുറമുഖത്തിനു സമീപം പ്രവർത്തനം തുടങ്ങി. സൗദിയിൽ എല്ലാ പ്രവിശ്യകളിലും ജലസുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാല ആരംഭിച്ചത്. പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്‌ലിയുടെയും സമുദ്രജല ശുദ്ധീകരണ കോർപറേഷൻ ഗവർണർ എൻജിനീയർ അബ്ദുല്ല അൽഅബ്ദുൽകരീമിന്റെയും സാന്നിധ്യത്തിൽ ജിസാൻ ഗവർണർ മുഹമ്മദ് ബിൻ നാസിർ രാജകുമാരനാണ് ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാല കമ്മീഷൻ ചെയ്തത്.

സമുദ്രജല ശുദ്ധീകരണ കോർപറേഷനും അൽബഹ്‌രി കമ്പനിയും സഹകരിച്ചാണ് ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാല വികസിപ്പിച്ചത്. സമുദ്രജല ശുദ്ധീകരണ കോർപറേഷൻ സാങ്കേതിക സംഘത്തിന്റെ മേൽനോട്ടത്തിൽ സമാനമായ ഏതാനും ഫ്‌ളോട്ടിംഗ് സമുദ്രജല ശുദ്ധീകരണശാലകൾ കൂടി നിർമിക്കും. ഈ പദ്ധതി ഈ വർഷം നാലാം പാദത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ കാരണമാണ് പദ്ധതിക്ക് കാലതാമസം നേരിട്ടത്. എങ്കിലും നേരത്തെ പ്രഖ്യാപിച്ച മൊത്ത ചെലവിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന് അൽബഹ്‌രി കമ്പനി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!