യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി സൗദിയിൽ തിങ്കളാഴ്ച വരെയുള്ള എല്ലാ കായിക, വിനോദ പരിപാടികളും നിർത്തിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സാംസ്കാരിക, വിനോദസഞ്ചാര, കായിക മന്ത്രാലയവും ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയും അറിയിച്ചു. 27ാമത് പ്രഫഷണൽ ലീഗിന്റെ ശേഷിച്ച മത്സരങ്ങളും മാറ്റിവച്ചിട്ടുണ്ട്.