Search
Close this search box.

സൗദിയിൽ അവയവദാനം : പണം നൽകിയാൽ രണ്ടു വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും

heart

സൗദിയിൽ അവയവദാനം നടത്തുന്നവർക്ക് പണം നൽകിയാൽ രണ്ടു വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി ഹെൽത്ത് കൗൺസിൽ. വ്യവസ്ഥകൾ ലംഘിക്കുന്ന ആശുപത്രികൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. അവയവദാനം നടത്തുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.

കൂടാതെ, മരണ ശേഷം തന്റെ അവയവങ്ങൾ ദാനം ചെയ്യാൻ പാടില്ലെന്ന് പറയുന്നവരുടേത് ദാനം ചെയ്യാൻ പാടില്ല. അവയവദാനം ചെയ്യുന്നവരും അനന്തരാവകാശികളും ബന്ധുക്കളും ഏതെങ്കിലും രീതിയിൽ പണം ആവശ്യപ്പെടുന്നതും അവയവം സ്വീകരിച്ചവരിൽ നിന്നോ ബന്ധുക്കളിൽനിന്നോ ആശുപത്രിയിൽ നിന്നോ പണം സ്വീകരിക്കുന്നതും നൽകുന്നതും നിയമാവലിയിലെ പന്ത്രണ്ടാം വകുപ്പ് വിലക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!