ദുബായ്: നടൻ ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം ഉണ്ടായത്. കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. ഷൈനിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിന് ദുബായിലേക്ക് പോയതായിരുന്നു താരം.
തിരിച്ചു മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അധികൃതർ തടഞ്ഞതും. അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിമാനത്തിൽ നിന്നും പുറത്താക്കിയത്.