Search
Close this search box.

നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദിയില്‍ ഹെഡ് നഴ്‌സ് നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

IMG-20221207-WA0032

തിരുവനന്തപുരം- സൗദിയിലെ പ്രമുഖ ആശുപത്രിയിലേക്ക് ഹെഡ് നഴ്‌സുമാരുടെ ഒഴിവിലേക്ക് നോര്‍ക്ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. നഴ്‌സിങ്ങില്‍ ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ ഹെഡ് നഴ്‌സ് തസ്തികയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാൻ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റ് (www.norkaroots.org) വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 6000 സൗദി റിയാലാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഡിസംബര്‍ 10 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 1800 425 3939 എന്ന നമ്പറിലേയ്ക്കും വിദേശത്തുനിന്നും+91 8802 012345 എന്ന നമ്പറിലേയ്ക്കും , മിസ്സ്ഡ് കോള്‍ സര്‍വ്വീസ് ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!