Search
Close this search box.

ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്കേർപ്പെടുത്തി നഗരസഭാ

SAVE_20230122_141836

തുറൈഫ്- ബഖാലകളിൽ പച്ചക്കറികൾക്ക് വിലക്കേർപ്പെടുത്തി നഗരസഭാ ഉത്തരവ് പുറത്തിറക്കി. പരിശോധനയ്ക്കായി തുറൈഫിൽ നഗരസഭ റെയ്ഡ് നടത്തി. നഗരസഭയുടെ ഉദ്യോഗസ്ഥരാണ് ബഖാലകളിൽ പച്ചക്കറികൾ വിൽപന നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നൽകിയത്. ഇനി മുതൽ പച്ചക്കറി കടകളിൽ മാത്രമേ ഇവ വിൽക്കാൻ അനുവദിക്കൂകയുള്ളൂ. ഇതുമൂലം ബഖാല കച്ചവടം

തക്കാളി, കൂസ, വഴുതന, പയർ തുടങ്ങി നാരങ്ങ ഉൾപ്പെടെ അനേകം പച്ചക്കറികൾ കിട്ടണമെങ്കിൽ പച്ചക്കറി കടകളിൽ തന്നെ പോകണം. നഗരത്തിന്റെ മുക്കിലും മൂലയിലും ഉൾപ്പെടെ ധാരാളം ചെറിയ ബഖാലകൾ പ്രവർത്തിച്ചു വരുന്നു. ഇവിടെയൊക്കെ പച്ചക്കറികൾ നിർത്തലാക്കിയതോടെ ഉപഭോക്താക്കളും നട്ടംതിരിയുകയാണ്.വൻ നഷ്ടമാണ് ഉണ്ടായിരുന്നതെന്ന് സ്വദേശിയായ ഒരു കടയുടമ പറഞ്ഞു. നഗരത്തിലെ ബഖാലകളിലെല്ലാം സാമാന്യം നല്ല നിലയിൽ ദിനംപ്രതി പച്ചക്കറി കച്ചവടങ്ങൾ നടന്ന് വന്നിരുന്നു. നാടുകളിൽ നിന്ന് എത്തുന്ന പച്ചക്കറികൾ പോലും ലഭ്യമായിരുന്നു. രണ്ടാഴ്ച മുമ്പാണ് പച്ചക്കറികൾ വിൽപന നടത്തുന്നത് നിർത്താൻ വേണ്ടി ബഖാല നടത്തിപ്പുകാർക്ക് നിർദേശം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!