മലയാളി ബൈക്ക് റൈഡർ ദുബായിലെ ഫുജൈറ ദിബ്ബയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. പരുക്കേറ്റ ജപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽബയിലെ ആശുപത്രി മോർച്ചറിയിൽ.
രാജ്യാന്തര ബൈക്ക് റൈഡിൽ പങ്കെടുത്തിട്ടുള്ള താരമാണ് ജപിൻ. ദുബായ് മോട്ടോർ സിറ്റിയിലെ ഓട്ടോഡ്രാമിലെ സർക്യൂട്ടിൽ മലയാളികൾക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ അറ്റസ്റ്റേഷൻ സർവീസായ ഐവിഎസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഡോ. അഞ്ജു ജപിൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ അറിയിച്ചു.