മസ്ജിദുന്നബവിയിലെ റൗദയില്‍ നിസ്കരിക്കാനും പ്രാര്‍ഥിക്കാനുമുള്ള സമയം ക്രമീകരിച്ചതായി മസ്ജിദുന്നബവി കാര്യവകുപ്പ് അറിയിച്ചു. പുരുഷന്മാര്ക്ക് അര്‍ധ രാത്രി മുതല്‍ ഫജര്‍ നിസ്കാരം വരെയും ദുഹര്‍ നിസ്കാരം മുതല്‍ ഇശാ നിസ്കാരം വരെയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഫജര്‍ നിസ്കാരം മുതല്‍ ദുഹര്‍ നിസ്കാരം വരെയും ഇശാ നിസ്കാരം മുതല്‍ അര്‍ധരാത്രി വരെയുമാണ് പ്രവേശനമുള്ളത്. സന്ദര്‍ശനം ഉദ്ദേശിക്കുന്നവര്‍ ഇഅ്തമര്‍നാ, തവക്കല്‍നാ എന്നീ ആപുകള്‍ വഴി സമയം ബുക്ക് ചെയ്യണം.