Search
Close this search box.

സൗദിയില്‍ സ്വകാര്യ കമ്പനികളിൽ സ്വദേശികളെ നിയമിക്കാന്‍ കൂടുതല്‍ പ്രോത്സാഹനം നൽകി മാനവശേഷി, വികസന നിധി ഡയറക്ടര്‍ ജനറല്‍

IMG-20221202-WA0013

റിയാദ് – മാനവശേഷി വികസനം, തൊഴില്‍ സുസ്ഥിരത, സ്വദേശിവല്‍ക്കരണം എന്നിവയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നൽകി മാനവശേഷി, വികസന നിധി ഡയറക്ടര്‍ ജനറല്‍ തുര്‍ക്കി അല്‍ജഅ്‌വീനി.

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധിയുടെ പുതിയ പരിപാടികള്‍ക്ക് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. തൊഴില്‍ വിപണിയിലെ മാറ്റങ്ങളും വെല്ലുവിളികളും നേരിടാനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് പരിശീലന, തൊഴില്‍ സഹായ പ്രോഗ്രാമുകള്‍ ലക്ഷ്യമിടുന്നത്.

സ്വദേശികളുടെ പരിശീലനം, യോഗ്യത, തൊഴില്‍, ശാക്തീകരണം എന്നിവക്ക് പിന്തുണ നല്‍കാനും തൊഴില്‍ വിപണിയില്‍ അവരുടെ മത്സരശേഷിയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങളുമായി സംയോജിപ്പിച്ചാണ് പുതിയ പരിപാടികള്‍.

തൊഴില്‍ വിപണിയിലെ മാറ്റങ്ങളുമായി ഒത്തുപോകാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും സ്വകാര്യ മേഖലയുമായുമുള്ള സംയോജനത്തിലൂടെ മാനവശേഷി വികസന നിധി പ്രവര്‍ത്തിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!