സൗദി ഇഹ്സാൻ പദ്ധതിയിൽ 10 ലക്ഷം റിയാൽ നൽകി എം.എ. യൂസഫലി

IMG_29042022_143458_(1200_x_628_pixel)

സൗദി അറേബ്യയുടെ ദേശീയ ജീവകാരുണ്യ പദ്ധതിയായ “ഇഹ്സാൻ” – ലേക്കായി പത്ത് ലക്ഷം റിയാൽ നൽകി (രണ്ട് കോടി രൂപ) ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.

ജീവിത ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാൻ സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്ററ്റലിജൻസ് അതോറിട്ടി വികസിപ്പിച്ച ഇഹ്സാൻ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴിയാണ് യൂസഫലി തുക കൈമാറിയത്. ഔദ്യോഗിക ട്വിറ്റർ വഴി ഇഹ്സാൻ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റമദാനിൽ ആരംഭിച്ച ഈ പദ്ധതിയിൽ ഇതുവരെയായി 200 കോടി റിയാൽ സമാഹരിച്ചതായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. സൗദി ഭരണാധികാരി സൽ മാൻ രാജാവ് 3 കോടി റിയാലും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ 2 കോടി റിയാലും നൽകിയാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരംഭിച്ചത്. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള 50 ലക്ഷത്തോളം ആളുകൾക്ക് ഈ പദ്ധതി പ്രകാരം സഹായമെത്തിച്ചു.

ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനവുമായി സഹകരിക്കാനായതിൽ ഏറെ സന്തോഷവും അഭിമാനവുമെണ്ടെന്ന് റമദാനിലെ അവസാന ദിനങ്ങൾ ചിലവഴിക്കാനായി മക്കയിലെത്തിയ യൂസഫലി പറഞ്ഞു. തിരുഗേഹങ്ങളുടെ സേവകൻ സല്മാൻ രാജാവ് ആരംഭിച്ച ഈ പദ്ധതി ദുരിതമനുഭവിക്കുന്നവർക്ക് സഹായിക്കുന്നതിനുള്ള ഒരു സത്പ്രവൃത്തിയായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!