ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം പൊന്നാനി സ്വദേശി മക്കയിൽ നിര്യാതനായി. ആവിക്കുളം കോട്ടത്തറയിലെ മുനമ്പത്തകത്ത് സുബൈര്‍ (55) ആണ് മരിച്ചത്. മക്ക അജ് യാദിലുള്ള താമസ സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം മക്കയിലെ അല്‍ നൂര്‍ ആശുപത്രിയിലേക്ക് മാറ്റി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ മറവ് ചെയ്യുമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
25 വര്‍ഷത്തോളമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്. മുനമ്പത്തകത്ത് പരേതനായ ഹംസയുടെ മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: മഅസൂം (അബുദാബി) മിര്‍സ (ദുബായ്) മുബാരിസ (ദുബായ്) മുഹിസ് (വിദ്യാര്‍ഥി) .