Search
Close this search box.

സൗദി വിദേശ മന്ത്രി റഷ്യൻ വിദേശ മന്ത്രിയുമായി ചർച്ച നടത്തി

saudi

സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ റഷ്യൻ വിദേശ മന്ത്രി സെർജി ലാവ്‌റോവുമായി ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വിശകലനം ചെയ്തു. മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയുമുണ്ടാക്കുന്ന നിലക്ക് സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണാൻ റഷ്യയും ഉക്രൈനും ചർച്ചകൾ നടത്തുകയാണ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗമെന്ന് സൗദി വിദേശ മന്ത്രി പറഞ്ഞു. മധ്യപൗരസ്ത്യദേശത്ത് സുരക്ഷയും സ്ഥിരതയും ശക്തമാക്കൽ അടക്കം മേഖലാ, ആഗോള പ്രശ്‌നങ്ങളിൽ ഏകോപനവും സഹകരണവും ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലും ആഗോള തലത്തിലും സമാധാനം ശക്തമാക്കാൻ ഇരു രാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ കുറിച്ചും സൗദി, റഷ്യൻ വിദേശ മന്ത്രിമാർ വിശകലനം ചെയ്തു. സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സർവ മേഖലകളിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും സെർജി ലാവ്‌റോവും ചർച്ച ചെയ്തു. ഇരുവരും ഫോണിലൂടെയാണ് സംസാരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!