Search
Close this search box.

കുടിശ്ശിക അടക്കാൻ വാടകക്കാരനെ നിർബന്ധിച്ച് വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാൻ കെട്ടിട ഉടമക്ക് അവകാശമില്ല

ejar

വാടക കുടിശ്ശിക അടക്കാൻ വാടകക്കാരനെ നിർബന്ധിച്ച് വൈദ്യുതി, ജല, ഗ്യാസ് കണക്ഷനുകൾ വിച്ഛേദിക്കാൻ കെട്ടിട ഉടമക്ക് അവകാശമില്ലെന്ന് ഈജാർ നെറ്റ്‌വർക്ക് വ്യക്തമാക്കി. വാടകയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടെങ്കിൽ കോടതിയെയോ സൗദി റിയൽ എസ്റ്റേറ്റ് ആർബിട്രേഷൻ സെന്ററിനെയോ സമീപിക്കുകയാണ് വേണ്ടത്. വാടക കരാർ കാലയളവിൽ ജല, വൈദ്യുതി ബില്ലുകൾ അടക്കേണ്ടത് വാടകക്കാരന്റെ കടമയാണ്. ഏകീകൃത വാടക കരാർ വാടകക്കാരനും കെട്ടിട ഉടമയും പാലിക്കൽ നിർബന്ധമാണ്. ഇരു കക്ഷികളുടെയും പരസ്പര ധാരണയോടെയല്ലാതെ കരാർ റദ്ദാക്കാൻ കഴിയില്ല. കരാറിൽ രേഖപ്പെടുത്തിയതു പ്രകാരമുള്ള ഗഢുക്കളായി വാടക അടക്കാൻ വാടക്കാരൻ നിർബന്ധിതനാണ്. വാടക കൈപ്പറ്റി കെട്ടിട ഉടമ രസീത് നൽകലും നിർബന്ധമാണെന്നും ഈജാർ നെറ്റ്‌വർക്ക് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!