Search
Close this search box.

ഗാർഹിക തൊഴിലാളികൾക്ക് ലെവി മാൻപവർ സപ്ലൈ കമ്പനികൾക്ക് ബാധകമല്ല

servent

ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമാക്കാനുള്ള തീരുമാനം മാൻപവർ സപ്ലൈ കമ്പനികളിലെ ജോലിക്കാർക്ക് ബാധകമല്ലെന്ന് റിപ്പോർട്ട്. ലെവി കാരണം പറഞ്ഞ് താൽക്കാലിക തൊഴിലാളി കൈമാറ്റ നിരക്ക് ഉയർത്താൻ കമ്പനികൾക്ക് അവകാശമില്ല. താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളെ കൈമാറുന്നതിന് കമ്പനികൾ ഇപ്പോൾ തന്നെ ഏറെ ഉയർന്ന നിരക്കുകളാണ് ഈടാക്കുന്നതെന്ന് പരാതികളുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പലവിധ പ്രശ്‌നങ്ങളും നേരിടുന്ന പശ്ചാത്തലത്തിൽ പലർക്കും ആശ്രയം മാൻപവർ സപ്ലൈ കമ്പനികളെ പോലെ പ്രവർത്തിക്കുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളാണ്. ലെവി ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളികളുടെ സേവനം കൈമാറുന്നതിനുള്ള നിരക്കുകളും വലിയ തോതിൽ വർധിക്കുമോയെന്ന ആശങ്ക ഉപയോക്താക്കൾക്കിടയിൽ ഉയർന്നിരുന്നു.
സൗദിയിൽ ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികളുടെ എണ്ണം കുറക്കാനും ഇഖാമ, തൊഴിൽ നിയമ ലംഘനങ്ങൾ കുറക്കാനും മനുഷ്യക്കടത്ത് കേസുകൾ പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് പരിധിയിൽ കൂടുതലുള്ള ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആവശ്യത്തിൽ കൂടുതലുള്ള തൊഴിലാളികൾ വേലക്കാരികളുടെ ഒളിച്ചോട്ടം അടക്കമുള്ള പ്രശ്‌നങ്ങൾക്ക് ഇടയാക്കുകയാണ്. ഗാർഹിക തൊഴിലാളികളുടെ ഒളിച്ചോട്ടം മനുഷ്യക്കടത്ത് കേസുകൾക്ക് വഴിവെക്കുന്നു. ഉയർന്ന വിലക്ക് വേലക്കാരികളെ കച്ചവടം ചെയ്യുന്ന നിരവധി ബ്രോക്കർമാരും ഏജന്റുമാരും കരിഞ്ചന്തയിൽ പ്രവർത്തിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!