റമദാനിൽ അത്ഭുതകരമായ ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവൽ അനുഭവം ഒരുക്കിയിരിക്കുകയാണ് സൗദിയിലെ നെസ്റ്റോ ഔട്ലെറ്റുകൾ. ഇന്ന് (ഏപ്രിൽ 20 ) മുതൽ ആരംഭിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ തെരഞ്ഞെടുത്ത ലൈഫ്സ്റ്റൈൽ സാധനങ്ങൾ പകുതി വിലയ്ക്ക് (ഹാഫ് പ്രൈസ് ) വാങ്ങാം.
എല്ലാവർക്കുമുള്ള തുണിത്തരങ്ങൾ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, ബാഗുകൾ, ബെഡ്ഷീറ്റുകൾ മുതലായവ യഥാർത്ഥ വിലയുടെ പകുതി നൽകി വാങ്ങാനുള്ള സുവർണ്ണാവസരമാണിത്. കൂടാതെ ഇലക്ട്രോണിക്സ്, മൊബൈൽ, ടി.വി, മറ്റ് ഗാഡ്ജെറ്റുകൾ ഏറ്റവും വിലക്കിഴിവിൽ ലഭ്യമാക്കുന്ന ‘ഡിജി ഫെസ്റ്റും’ നെസ്റ്റോ ഒരുക്കിയിട്ടുണ്ട്. ഒപ്പം ‘ഈദ് റൈഡേഴ്സ്’ എന്ന പേരിൽ ഒരുക്കിയിരിക്കുന്ന കുട്ടികൾക്കായുള്ള ബൈക്കുകളും, സൈക്കിൾകളും, നൂതന കളി ഉപകരണങ്ങളും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

പെരുന്നാൾ പ്രമാണിച്ച് വസ്ത്രങ്ങൾക്കുള്ള പ്രത്യേക കളക്ഷനും നെസ്റ്റോ അവതരിപ്പിക്കുകയാണ്. സ്ത്രീകൾക്കും പുരുഷന്മാര്ക്കും കുട്ടികൾക്കുമടക്കം ‘ഈദ് കളക്ഷൻ’ എന്ന പേരിൽ പുത്തൻ വസ്ത്രങ്ങളുടെ വിശാലമായ ശേഖരം നെസ്റ്റോ ഔട്ലെറ്റുകളിൽ ഒരുക്കിയിട്ടുണ്ട്.

ചോക്ലേറ്റ് പ്രേമികൾ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട ‘ചോക്ലേറ്റ് ഫെസ്റ്റ്’ എന്ന അത്ഭുതവും നെസ്റ്റോയിൽ കാണാം. സൗദി അറേബ്യയിലെ മികച്ച വെറൈറ്റി ചോക്ലേറ്റുകളുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. കൂടാതെ പഴം – പച്ചക്കറി, ഗ്രോസറി മുതൽ എല്ലാ സാധനങ്ങൾക്കും സൗദി അറേബ്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കിഴിവ് നൽകി അമ്പരപ്പിക്കുകയാണ് നെസ്റ്റോ. ബഡ്ജറ്റ്-സൗഹൃദ ഫാമിലി ഷോപ്പിങ്ങിനുള്ള അതുല്യ അവസരം ഉപയോഗപ്പെടുത്തൂ..! വിശദമായ ഓഫർ വിവരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യാവുന്നതാണ്.

								
															
															
															






