കാലാവസ്ഥാ വ്യതിയാനം : സൗദിയിൽ പകർച്ചപ്പനി വ്യാപകം ; ജാഗ്രത മുന്നറിയിപ്പുമായി ഡോക്ടർമാർ

covid cases in america

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സൗദിയുടെ പല ഭാഗങ്ങളിലും പകർച്ചപ്പനി വ്യാപകമായിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാരുടെ നിർദേശം. വിവിധ പ്രവിശ്യകളിൽ പകർച്ചപ്പനി വർധിക്കുന്നതായി നേരത്തെ ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിരുന്നു. രോഗബാധിതരിൽ പലരും കോവിഡ് പിടിപെട്ടവരുമാണ്.

കുട്ടികൾ, പ്രായമായവർ, ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവർ, ഗർഭിണികൾ, ജീവിത ശൈലീ രോഗബാധിതർ, പ്രതിരോധ ശേഷി കുറവുള്ളവർ എന്നിവർക്കാണ് പകർച്ചപ്പനിയും അനുബന്ധ രോഗങ്ങളും ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളതെന്നും അവർ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം അധികൃതർ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!