Search
Close this search box.

മധ്യപൗരസ്ത്യ ദേശത്ത് പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപങ്ങൾ നടത്താൻ കരാർ

middle east

മധ്യപൗരസ്ത്യ ദേശത്ത് പശ്ചാത്തല വികസന മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിൽ പരസ്പര സഹകരണത്തിന് സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് കമ്പനിയും അമേരിക്കൻ നിക്ഷേപ കമ്പനിയായ ബ്ലാക്ക് റോക്കും ധാരണാപത്രം ഒപ്പുവെച്ചു. മധ്യപൗരസ്ത്യ ദേശത്ത് പശ്ചാത്തല വികസന മേഖലയിൽ മികച്ച നിക്ഷേപാവസരങ്ങൾ കണ്ടെത്താനും സൗദിയിലെ നിക്ഷേപങ്ങൾക്ക് ഊന്നൽ നൽകാനും പരസ്പരം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നതായി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പറഞ്ഞു.
മധ്യപൗരസ്ത്യ ദേശത്ത് പശ്ചാത്തല വികസന മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ റിയാദിൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളിൽ വിദഗ്ധരായ ഒരു ടീമിനെ വാർത്തെടുത്ത് ഈ സംരംഭത്തെ ബ്ലാക്ക് റോക്ക് കമ്പനി പിന്തുണക്കും. ഊർജം, ജലം, പരിസ്ഥിതി, ഗതാഗതം, ടെലികോം, സാമൂഹിക പശ്ചാത്തല സൗകര്യങ്ങൾ എന്നിവ അടക്കമുള്ള മേഖലകളിൽ സൗദിയിലും മധ്യപൗരസ്ത്യ രാജ്യങ്ങളിലും നിക്ഷേപ പദ്ധതികൾ നടപ്പാക്കാനാണ് ബ്ലാക്ക് റോക്ക് കമ്പനിയും പി.ഐ.എഫും ലക്ഷ്യമിടുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിര നേട്ടങ്ങൾ കൈവരിക്കാൻ സൗദി അറേബ്യയുടെയും മേഖല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകളുടെ ഊർജസ്വലത ബ്ലാക്ക് റോക്ക് കമ്പനിയും പി.ഐ.എഫും പ്രയോജനപ്പെടുത്തും.
പശ്ചാത്തല വികസന മേഖലകളിലെ നിക്ഷേപ പദ്ധതികളിൽ പങ്കാളിത്തം വഹിക്കാൻ പ്രാദേശിക, അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനും സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കാനും സൗദി സമ്പദ്‌വ്യവസ്ഥക്കും വിപണിക്കും പോസിറ്റിവ് മൂല്യം നൽകാനും അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യാനും ബ്ലാക്ക് റോക്ക് കമ്പനിയും പി.ഐ.എഫും ഒരുമിച്ച് പ്രവർത്തിക്കും. മധ്യപൗരസ്ത്യ ദേശത്തും ഉത്തരാഫ്രിക്കയിലും പുതിയ നിക്ഷേപാവസരങ്ങൾ കണ്ടെത്താനും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രയോജനപ്പെടുത്താനുമുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്ത്രവുമായി പുതിയ ധാരണാപത്രം ഒത്തുപോകുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!