Search
Close this search box.

ലോകകപ്പ്‌ ഫുട്‌ബോള്‍: സാക്കിര്‍ നായിക്കിനെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന്‌ ഖത്തര്‍

IMG_24112022_090329_(1200_x_628_pixel)

ന്യൂഡല്‍ഹി: സാക്കിർ നായിക്കിനെ ലോകകപ്പ്‌ ഉദ്ഘാടനത്തിന്‌ ഔദ്യോഗികമായി ക്ഷണിച്ചിട്ടിലെന്ന് ഖത്തര്‍. ഇതുസംബന്ധിച്ച് ഖത്തര്‍ കേന്ദ്ര സര്‍ക്കാരിന്‌ ഒദ്യോഗിക വിശദീകരണം നല്‍കി.

ഇന്ത്യ- ഖത്തര്‍ ബന്ധം മോശമാക്കാന്‍ ചില മൂന്നാം രാജ്യങ്ങള്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും ഖത്തര്‍ അറിയിച്ചു. ഇയാളുടേതു സ്വകാര്യ സന്ദര്‍ശനമായിരിക്കാമെന്നും നായിക്കിനോട്‌ അനുകൂല
മനോഭാവമില്ലെന്നും ഖത്തര്‍ അധികതര്‍ അറിയിച്ചു. വിവിഐപി’ ബോക്സിലിരുന്നു ലോകകപ്പ്‌ ഉദ്ഘാടനം കാണാന്‍ സാക്കിർ നായിക്കിനെ ഖത്തര്‍ ക്ഷണിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകുളുണ്ടായിരുന്നു. 20നു നടന്ന ഉദ്‌ഘാടനച്ചടങ്ങില്‍ ഉപരാഷ്ട്രപതി ജഗദീപ്‌ ധന്‍കുറാണ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത്‌. 2ന്‌ തിരികെ പ്പോരുകയും ചെയ്തു. സാക്കിർ നായിക്കിനെ ക്ഷണിച്ചാല്‍ ധന്‍കുറിന്റെ സന്ദര്‍ശനം റദ്ദാക്കേണ്ടി വരുമെന്നു കേന്ദ്രം ഖ ത്തറിനു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നല്‍കിയ വിശദീകരണത്തിലാണ്‌ വിവാദ മതപ്രഭാഷകനെ ക്ലണിച്ചിട്ടില്ലെന്നു ഖത്തര്‍ അറിയിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!