Search
Close this search box.

ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോയ കായംകുളം സ്വദേശി മുംബൈ വിമാനത്താവളത്തിൽ നിര്യാതനായി

IMG-20221128-WA0017

ജിദ്ദ- ജിദ്ദയില്‍നിന്ന് നാട്ടിലേക്ക് പോയ കായംകുളം സ്വദേശി മുംബൈ വിമാനത്താവളത്തില്‍വെച് മരണമടഞ്ഞു. കായംകുളം ഐക്യജംഗ്ഷന് തെക്ക് ചാക്കയില്‍ ഇസ്മായില്‍ കുട്ടിയാണ് മരിച്ചത്.

ശനിയാഴ്ചയാണ് ജിദ്ദ-മുംബൈ-കൊച്ചി ഇന്‍ഡിഗോ വിമാനത്തില്‍ ഇദ്ദേഹം നാട്ടിലേക്ക് പുറപ്പെട്ടത്.
വിമാനത്തില്‍വെച്ച് അസ്വാസ്ഥ്യമനുഭവപ്പെടുകയും തുടര്‍ന്ന് മുംബൈയില്‍ ഇറങ്ങുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മുംബൈ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമം ആരംഭിച്ചിട്ടുണ്ട്. ജിദ്ദയില്‍ ഹിറ സ്ട്രീറ്റിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!