Search
Close this search box.

ലോകകപ്പ് മത്സരത്തിനുശേഷം സ്‌റ്റേഡിയം വൃത്തിയാക്കി മാതൃകയായി സൗദി ആരാധകർ

IMG-20221128-WA0028

റിയാദ്- ലോകകപ്പില്‍ പോളണ്ടിനെതിരായ സൗദി ടീമിന്റെ മത്സരത്തിന് ശേഷം ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം സൗദി ടീം ആരാധകര്‍ വൃത്തിയാക്കി   മാതൃകയായി. സൗദി ആരാധകർ സ്‌റ്റേഡിയം വൃത്തിയാക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വെള്ളക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മാലിന്യ സഞ്ചികളില്‍ ശേഖരിച്ചാണ് ഇവര്‍ സ്റ്റേഡിയം വൃത്തിയാക്കിയത്.

സൗദി ജനതയുടെ ധാര്‍മികതയെയും അവബോധത്തെയും പ്രതിഫലിക്കുന്നതാണിതെന്നും സൗദി ആരാധകരുടെ ഈ പ്രവൃത്തി മറ്റു ടീമുകളുടെ ആരാധകര്‍ക്ക് മാതൃകയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് സൗദി ആരാധകര്‍ക്ക് പിന്തുണയുമായി എത്തിയത്. അതേസമയം സൗദി ദേശീയ ടീം പതിനാറാം റൗണ്ടിലേക്ക് യോഗ്യത നിര്‍ണ്ണയിക്കുന്ന മെക്‌സിക്കോയെ നേരിടുന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിന് തയ്യാറെടുക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!