Search
Close this search box.

സൗ​ദി​യി​ൽ ഗാ​ർ​ഹി​ക ജോ​ലി​ക്കാ​രു​ടെ സ്പോ​ൺ​സ​ർ​ഷി​പ് ഓ​ൺ​ലൈ​നാ​യി മാറ്റാം

IMG-20221130-WA0035

റിയാദ് – ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റ നടപടികൾ പൂർത്തിയാക്കാൻ ഏഴു വ്യവസ്ഥകൾ ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. അബ്ശിറിൽ രജിസ്റ്റർ ചെയ്ത് അക്കൗണ്ട് ആക്ടിവേറ്റ് ആക്കിയ സ്വദേശികൾക്ക് ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ഓൺലൈൻ വഴി മാറ്റാവുന്നതാണ്.

സ്‌പോൺസർഷിപ്പ് മാറ്റത്തിന് ഗാർഹിക തൊഴിലാളിയും പുതിയ തൊഴിലുടമയും ഏഴു ദിവസത്തിനകം അബ്ശിർ വഴി സമ്മതം അറിയിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പുതിയ തൊഴിലുടമയുടെയോ ഗാർഹിക തൊഴിലാളിയുടെയോ പേരിൽ ഗതാഗത നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഉണ്ടായിരിക്കാൻ പാടില്ല. സ്‌പോൺസർഷിപ്പ് മാറ്റുന്ന ഗാർഹിക തൊഴിലാളി ഹുറൂബ് ആയിരിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
അതേസമയം ഒരു ഗാർഹിക തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് പരമാവധി നാലു തവണ മാത്രമേ മാറ്റാൻ സാധിക്കുകയുള്ളൂ. അതോടൊപ്പം റിലീസ് നൽകുന്ന സമയത്ത് ഗാർഹിക തൊഴിലാളിയുടെ ഇഖാമയിൽ 15 ഉം അതിൽ കൂടുതലും ദിവസത്തെ കാലാവധിയുമുണ്ടായിരിക്കണം. സ്‌പോൺസർഷിപ്പ് മാറ്റ ഫീസുകൾ അടയ്ക്കണമെന്ന വ്യവസ്ഥയും ഉള്ളതായി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

അതേസമയം, പുതിയ വിസയിൽ സൗദിയിലെത്തുന്ന ഗാർഹിക തൊഴിലാളികൾ ജോലിക്ക് വിസമ്മതിക്കുന്ന പക്ഷം അത്തരം തൊഴിലാളികളുടെ ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്കാണെന്ന് ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. ഗാർഹിക തൊഴിലാളികൾ സൗദിയിലെത്തി 90 ദിവസക്കാലമാണ് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് അവരുടെ ഉത്തരവാദിത്തമുള്ളത്. പ്രൊബേഷൻ കാലത്ത് ജോലിക്ക് വിസമ്മതിക്കുന്ന ഗാർഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ സ്വദേശങ്ങളിലേക്ക് തിരിച്ചയച്ച് റിക്രൂട്ട്‌മെന്റ് ചെലവുകൾ തൊഴിലുടമക്ക് തിരികെ നൽകിയിരികേണ്ടതാണ്.

സൗദിയിലെത്തി 90 ദിവസം പിന്നിട്ട ശേഷം ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്തം തൊഴിലുടമകൾക്കായിരിക്കും. സൗദിയിലെത്തി 90 ദിവസത്തിനകം ഫൈനൽ എക്‌സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്ന ഗാർഹിക തൊഴിലാളിക്കു പകരം ബദൽ തൊഴിലാളിയെ റിക്രൂട്ട് ചെയ്യാൻ ഫീസുകളില്ലാതെ വിസ ലഭിക്കുമെന്നും മുസാനിദ് പ്ലാറ്റ്‌ഫോം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!