Search
Close this search box.

പ്രവാസി ഭാരതീയ ദിവസിനായി രജിസ്റ്റര്‍ ചെയ്യണം: ഇന്ത്യന്‍ എംബസി

IMG-20221205-WA0010

റിയാദ് – മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 17 ാമത് പ്രവാസി ഭാരതീയ ദിവസ് (പിബിഡി)കണ്‍വെന്‍ഷന്‍ ജനുവരി എട്ടു മുതല്‍ പത്തുവരെ നടക്കുകയാണെന്ന് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സ് എന്‍. രാം പ്രസാദ് അറിയിച്ചു. അതോടൊപ്പം പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തിഗത രജിസ്‌ട്രേഷന്‍, ഗ്രൂപ് രജിസ്‌ട്രേഷന്‍ എന്നിങ്ങനെ രണ്ടുവിധത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. പത്തുപേരെങ്കിലും ഉണ്ട് എങ്കിൽ മാത്രമേ ഗ്രൂപ് രജിസ്‌ട്രേഷൻ അനുവദിക്കുകയുള്ളു.

വ്യക്തിഗത രജിസ്‌ട്രേഷന് ഒരു ദിവസം 5000 രൂപയും രണ്ട് ദിവസത്തിന് 7500 രൂപയും മൂന്നു ദിവസത്തിന് 10000 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. പത്ത് മുതല്‍ അമ്പത് പേരുള്ള ഗ്രൂപ്പിന് 25 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. പിബിഡി ഇന്ത്യ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വിദേശരാജ്യങ്ങളില്‍ വിവിധ മേഖലകളില്‍ സംഭാവന ചെയ്ത വ്യക്തികളെ ചടങ്ങില്‍ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!