Search
Close this search box.

മൈക്ക് ടൈസണ്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ചു

mike tyson

മക്ക- അമേരിക്കൻ മുന്‍ ബോക്‌സിംഗ് താരം മൈക്ക് ടൈസണ്‍ ഉംറ നിര്‍വഹിക്കാൻ മക്കയിലെത്തി. ഫലസ്തീന്‍-അമേരിക്കന്‍ ഹിപ് ഹോപ് താരവും നിര്‍മാതാവുമായ ഡിജെ ഖാലിദിനോടൊപ്പമുള്ള ടൈസന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.വിശുദ്ധ ഭൂമിയിലെത്തി ഉംറ നിര്‍വഹിക്കാനുളള ഭാഗ്യം എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന പ്രാര്‍ഥനയോടെയാണ് ഹറമൈന്‍ വെബ് സൈറ്റ് ഫോട്ടോ ട്വീറ്റ് ചെയ്തത്.

മൈക്ക് ടൈസന്‍ മിയാമി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വീല്‍ചെയറിൽ പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരു വടിയില്‍ ഊന്നി നടക്കുന്ന ചിത്രങ്ങളും വൈറലായതിനെ തുടര്‍ന്ന് താരത്തിന് നട്ടെല്ലിന് പരിക്കുണ്ടെന്ന പ്രചാരണവും ശക്തമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!