വിവിധ പ്രവിശ്യകളിലായി ഈ വര്ഷം തുറന്നത് 88 ആരോഗ്യ സ്ഥാപനങ്ങൾ

clinics opened

റിയാദ് – വിവിധ പ്രവിശ്യകളിൽ 88 ആരോഗ്യ സ്ഥാപനങ്ങൾ ഈ വർഷം ഉദ്ഘാടനം ചെയ്തതായി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ പറഞ്ഞു. റിയാദ് കിംഗ് അബ്ദുല്ല പെട്രോളിയം സ്റ്റഡീസ് ആന്റ് റിസർച്ച് സെന്ററിൽ നടന്ന ബജറ്റ് വിശദീകരണ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹെൽത്ത് ക്ലസ്റ്ററുകൾ വഴി ആരോഗ്യ സേവനങ്ങൾ നൽകാൻ ഹെൽത്ത് ഹോൾഡിംഗ് കമ്പനിയും സെന്റർ ഫോർ നാഷണൽ ഹെൽത്ത് ഇൻഷുറൻസും സ്ഥാപിക്കാൻ സൽമാൻ രാജാവ് അനുമതി നൽകിയ ശേഷം ആരോഗ്യ മേഖലയിൽ ഗുണപരവും ചരിത്രപരവുമായ മാറ്റത്തിന് ഈ വർഷം സാക്ഷ്യം വഹിച്ചു. അഞ്ചു വർഷത്തിനുള്ളിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ മുഴുവൻ ആശുപത്രികളും ഹെൽത്ത് ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ജനിതക രോഗങ്ങൾ കണ്ടെത്താൻ നവജാത ശിശുക്കളിൽ നടത്തുന്ന പരിശോധനകളിൽ 21 ജനിതക രോഗങ്ങൾ ഉൾപ്പെടുത്തിയത് ഈ വർഷം നടപ്പാക്കിയ പ്രധാന ആരോഗ്യ സേവനമാണ്. ലോകത്ത് ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങളിൽ പോലും നവജാത ശിശുക്കൾക്ക് 21 ജനിതക രോഗങ്ങൾ കണ്ടെത്താൻ പരിശോധനകൾ നടത്തുന്നില്ല. സ്തനാർബുദ പരിശോധന പദ്ധതിയിലൂടെ 70 ശതമാനം സ്താനാർബുദ കേസുകളും മുൻകൂട്ടി കണ്ടെത്താൻ സാധിക്കുന്നു.

ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങളുടെ പ്രാദേശികവൽക്കരണത്തിന് വ്യവസായ, ധാതുവിഭവ മന്ത്രാലയവുമായും നിക്ഷേപ മന്ത്രാലയവുമായും ആരോഗ്യ മന്ത്രാലയം സഹകരിക്കുന്നതായും ഫഹദ് അൽജലാജിൽ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!