Search
Close this search box.

സൗദിയിൽ ബസ് ഡ്രൈവര്‍ തസ്തിക സ്വദേശി വൽക്കരിക്കുന്നു

saptco

റിയാദ് – ബസ് ഡ്രൈവര്‍ തസ്തിക സൗദിവല്‍ക്കരണത്തിന് പിന്തുണ നല്‍കുന്നതിന് ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും (സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി) ധാരണാപത്രം ഒപ്പുവെച്ചു. റിയാദില്‍ പൊതുഗതാഗത അതോറിറ്റി ആസ്ഥാനത്തു വെച്ച് പൊതുഗതാഗത അതോറിറ്റി അണ്ടര്‍ സെക്രട്ടറി ഡോ. ഉമൈമ ബാമസ്ഖും സാപ്റ്റ്‌കോ സി.ഇ.ഒ തുര്‍ക്കി അല്‍സുബൈഹിയുമാണ് ധാരണാപത്ത്രതില്‍ ഒപ്പുവെച്ചത്.

വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഭാഗമായാണ് ധാരണാപത്രം പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും ഒപ്പുവെച്ചത്. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിന്തുണ നല്‍കാനും സ്വദേശികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ലോജിസ്റ്റിക്കല്‍ സേവനങ്ങളുടെ വികസനം ഉറപ്പാക്കാനും സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും തൊഴിലാളികളുടെ കഴിവുകളുടെ നിലവാരം ഉയര്‍ത്താനുമാണ് പൊതുഗതാഗത അതോറിറ്റി സ്വദേശിവല്‍ക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും ഒപ്പുവെച്ച ധാരണാപത്രം പ്രകാരമുള്ള പദ്ധതി ഗുണഭോക്താക്കളുടെ ഡ്രൈവിംഗ് പരിശീലനം, മെഡിക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവക്ക് അതോറിറ്റി സാമ്പത്തിക സഹായം നല്‍കും.

കൂടാതെ സാപ്റ്റ്‌കോയില്‍ ഡ്രൈവര്‍മാരായി നിയമിക്കുന്ന സ്വദേശികളുടെ വേതന വിഹിതം നിശ്ചിത കാലത്തേക്ക് മാനവശേഷി വികസന നിധിയും വഹിക്കും. ബസ് ഡ്രൈവര്‍ തൊഴില്‍ സ്വദേശിവല്‍ക്കരിക്കാന്‍ മറ്റു നിരവധി പ്രോത്സാഹനങ്ങളും നല്‍കും.ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മേഖലയില്‍ ബസ് ഡ്രൈവര്‍ ജോലിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ മേഖലയില്‍ സ്വദേശികളെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് പൊതുഗതാഗത അതോറിറ്റിയും സാപ്റ്റ്‌കോ കമ്പനിയും കരാര്‍ ഒപ്പുവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!