Search
Close this search box.

ഡെൻമാർക്കിൽ ഖുറാൻ കത്തിച്ചതിനെ സൗദി അറേബ്യ അപലപിച്ചു

IMG-20230129-WA0003

റിയാദ്: ഡെൻമാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ തീവ്രവാദികൾ ഖുറാൻ കോപ്പികൾ കത്തിച്ചതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

ഈ തീവ്രവാദ ലംഘനങ്ങൾ നടന്ന എല്ലാ യൂറോപ്യൻ ഗവൺമെന്റുകളോടും, മതങ്ങളുടെ അനുയായികൾക്കിടയിൽ വിദ്വേഷവും സംഘർഷവും വളർത്തുന്നതിന് കാരണമാകുന്ന ഈ രീതികളെല്ലാം അടിയന്തിരമായി പരിഹരിക്കാൻ രാജ്യം ആവശ്യപ്പെട്ടതായി മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഡാനിഷ് പൗരത്വവും സ്വീഡിഷ് പൗരത്വവുമുള്ള തീവ്ര വലതുപക്ഷ പ്രവർത്തകനായ റാസ്മസ് പലുദാൻ ജനുവരി 21 ന് സ്വീഡനിൽ ഖുർആൻ കത്തിക്കുന്ന പ്രതിഷേധം നടത്തി മുസ്ലീം ലോകത്തെ പ്രകോപിപ്പിച്ചിരുന്നു.

അതേസമയം ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ, മുസ്ലീം വേൾഡ് ലീഗ്, അറബ് പാർലമെന്റ്, ഗൾഫ് സഹകരണ കൗൺസിൽ എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക, അന്തർദേശീയ സംഘടനകളും പാകിസ്ഥാൻ, ജോർദാൻ, തുർക്കി, ഒമാൻ എന്നീ രാജ്യങ്ങളും സംഭവത്തെ ശക്തമായി അപലപിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!