മക്ക- മക്കയിൽ ഉംറക്കെത്തിയ മലയാളി വനിത നിര്യാതയായി. മലപ്പുറം തിരൂരങ്ങാടി പാലമടത്തിൽ ചിന മഹല്ല് ലക്ഷം വീട് സ്വദേശി, പരേതനായ കല്ലുവീട്ടിൽ അവറുവിന്റെ ഭാര്യ കുഞ്ഞിപാത്തുട്ടി(73) യാണ് മരിച്ചത്. മക്കൾ: റംല, അസ്മാബി, ഖദിജ, സൗജത്ത്. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
