മലവെള്ളപ്പാച്ചിലില്‍ പെട്ട് സൗദി കുടുംബത്തിലെ നാലു കുട്ടികള്‍ മരിച്ചു; സംഭവം മാതാപിതാക്കളുടെ കണ്മുന്നിൽ

flood

ജിസാന്‍ പ്രവിശ്യയില്‍ പെട്ട വാദി വസാഇല്‍ പിക്കപ്പ് മലവെള്ളപ്പാച്ചിലില്‍ പെട്ട് സൗദി കുടുംബത്തിലെ നാലു കുട്ടികള്‍ മുങ്ങിമരിച്ചു. ഏറെ അകലെ കുട്ടികളില്‍ ഒരാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് അധികൃതര്‍ കണ്ടെത്തി. അവശേഷിക്കുന്ന കുട്ടികള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. മാതാപിതാക്കളുടെ കണ്‍മുന്നിലാണ് ശക്തമായ ഒഴുക്കില്‍ പെട്ട് കുട്ടികളെ കാണാതായത്.

ജിസാന്‍ പ്രവിശ്യയില്‍ പെട്ട സ്വബ്‌യയിലെ മുശല്ലഹ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സൗദി കുടുംബം സഞ്ചരിച്ച പിക്കപ്പ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. വിചിത്രമായ രീതിയിലാണ് ഈ റോഡ് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ഇത് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതായും വിമര്‍ശനമുണ്ട്. മുമ്പും ഈ താഴ്‌വരയില്‍ വാഹനങ്ങള്‍ മലവെള്ളപ്പാച്ചിലുകളില്‍ പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!