Search
Close this search box.

റമദാനിൽ ഉംറ നിർവഹിക്കാൻ രജിസ്റ്റർ ചെയ്തത് എട്ട് ലക്ഷം വിദേശികൾ

umrah

മക്ക – വിശുദ്ധ റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കുന്നതിനു വേണ്ടി വിദേശങ്ങളില്‍ നിന്നുള്ള എട്ടു ലക്ഷത്തോളം പേര്‍ നുസുക് ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തതായി ഹജ്, ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ ശംസ് അറിയിച്ചു. സൗദി അറേബ്യക്കകത്തുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും റമദാനില്‍ ഉംറ കര്‍മം നിര്‍വഹിക്കാന്‍ നുസുക് ആപ്പ് വഴി ഹജ്, ഉംറ മന്ത്രാലയം പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേസ്റ്റോറിൽ നിന്നോ നുസുക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

വിദേശങ്ങളില്‍ നിന്നുള്ളവര്‍ ഉംറ ബുക്കിംഗ് നടത്തുമ്പോള്‍ അവരുടെ പക്കല്‍ ആക്ടിവേറ്റ് ചെയ്ത വിസയുണ്ടാകേണ്ടതാണ്. സൗദി അറേബ്യക്കകത്ത് കഴിയുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തവക്കല്‍നാ ആപ്പ് വഴിയും ഉംറ പെര്‍മിറ്റുകള്‍ നേടാന്‍ സാധിക്കും. എല്ലാ സാഹചര്യങ്ങളിലും ഉംറ ബുക്കിംഗ് നടത്തുന്നവര്‍ കൊറോണ ബാധിതരോ കൊറോണ രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോ ആകാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!