റിയാദ് – വിശുദ്ധ റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം അഞ്ചു മണിക്കൂറാക്കി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു വരെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം.
റമദാനില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡ്യൂട്ടി സമയം അഞ്ചു മണിക്കൂറില്‍ കവിയാന്‍ പാടില്ലെന്ന് സിവില്‍ സര്‍വീസ് നിയമാവലിയിൽ വ്യക്തമാക്കുന്നു.
നിയമാവലിയില്‍ പരാമര്ശിക്കുന്നതിനെക്കാള് രണ്ടു മണിക്കൂറില്‍ കവിയാത്ത നിലയില്‍ ഔദ്യോഗിക ഡ്യൂട്ടി സമയം ആരംഭിക്കുന്ന സമയത്തിലും അവസാനിക്കുന്ന സമയത്തിലും മാറ്റം വരുത്താന്‍ മന്ത്രിമാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും അധികാരമുണ്ട്.
								
															
															
															








