സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ മഴ തുടരും: അബ്ദുല്‍ അസീസ് അല്‍ഹുസൈനി

rain

റിയാദ് – സൗദിയിലെ ഒമ്പതു പ്രവിശ്യകളില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. ചിലയിടങ്ങളില്‍ നേരിയ മഴയ്ക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യത. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതായും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ മലവെള്ളപ്പാച്ചിലുമുണ്ടാകും.

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, അസീര്‍, ജിസാന്‍, നജ്‌റാന്‍, മദീന, അല്‍ഖസീം എന്നീ പ്രവിശ്യകളിലാണ് മഴക്കു സാധ്യതയുള്ളത്. യു.എ.ഇ, ഒമാന്‍, യെമന്‍, കുവൈത്ത് എന്നിവിടങ്ങളിലും മഴക്കു സാധ്യതയുണ്ടെന്ന് അബ്ദുല്‍ അസീസ് അല്‍ഹുസൈനി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ജിസാനില്‍ ശക്തമായ കാറ്റിനൊപ്പം മഴ പെയ്തിരുന്നു. അല്‍ഹസ, റിയാദ്, ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ തുറൈഫ്, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്‌റാന്‍, അല്‍കോബാര്‍, ഖത്തീഫ്, ജുബൈല്‍, റാസ്തന്നൂറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് കനത്ത മഴയ്ക്ക് സാക്ഷ്യം വഹിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!