Search
Close this search box.

കിംഗ്സ് കപ്പ് സ്വന്തമാക്കി അൽ-ഹിലാൽ

kings cup

ജിദ്ദ: കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് ഫൈനലിൽ അൽ-ഹിലാൽ ഫുട്‌ബോൾ ടീം പെനാൽറ്റിയിലൂടെ 8-7ന് അൽ-വെഹ്ദയെ പരാജയപ്പെടുത്തി. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മത്സരം കാണുന്നതിനായി എത്തിയിരുന്നു.

ഈ വിജയത്തോടെ റിയാദ് ആസ്ഥാനമായുള്ള അൽ-ഹിലാൽ തങ്ങളുടെ 66-ാമത് ട്രോഫിയും പത്താം കിംഗ്സ് കപ്പും ഈ സീസണിലെ ആദ്യ ചാമ്പ്യൻഷിപ്പും സ്വന്തമാക്കി. ഒരാഴ്ച മുമ്പ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജപ്പാന്റെ ഉറവ റെഡ് ഡയമണ്ട്‌സിനോട് അൽ-ഹിലാൽ പരാജയപ്പെട്ടിരുന്നു.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ടൂർണമെന്റിലെ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത് അൽ ഹിലാലിന് കപ്പ് സമ്മാനിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!