റിയാദിൽ കണ്ണൂർ സ്വദേശിയായ ബാലൻ ഉപയോഗശൂന്യമായ വെള്ളടാങ്കിൽ വീണ് മരിച്ചു. കണ്ണൂർ ഇരിക്കൂർ പട്ടീൽ സ്വദേശി കിണാക്കൂൽ തറോൽ സകരിയ്യയുടെ മകൻ മുഹമ്മദ് സയാനാണ് (8)മരിച്ചത്. സകരിയ്യയുടെ കുടുംബം സ്കൂൾ അവധി ചെലവഴിക്കാൻ സന്ദർശക വിസയിൽ ആഴ്ചകൾക്ക് മുൻപ് റിയാദിലെത്തിയതായിരുന്നു.
താമസ കെട്ടിടത്തിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ ടാങ്കിൽ അബദ്ധത്തിൽ കുട്ടി വീണതാണെന്നാണ് കരുതുന്നത്. സിവിൽ ഡിഫൻസ് യൂണീറ്റെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. സ്കൂൾ തുറക്കാനിരിക്കെ അടുത്ത മാസം ആദ്യത്തിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം നടപടികൾ പൂർത്തിയാക്കി റിയാദിൽ സംസ്കരിക്കും.