സൗദി, ഖത്തർ അതിർത്തിക്കു സമീപം അപകടം; മൂന്നു പേർ മരിച്ചു

accident

ദമാം – സൗദി, ഖത്തർ അതിർത്തിക്കു സമീപം ഖത്തരി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്നു പേർ മരിച്ചു. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ടു കുട്ടികളും എത്യോപ്യക്കാരിയായ വേലക്കാരിയുമാണ് മരിച്ചത്. പരിക്കേറ്റ നാലു കുടുംബാംഗങ്ങളെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

മൂന്നു പേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!