റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി

obituary

റിയാദ് – റിയാദില്‍ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം പൊട്ടക്കുളം ആനന്ദ് ഭവനില്‍ ആനന്ദന്‍ നാടാര്‍(60) ആണ് മരിച്ചത്. അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. ഭാസ്‌കരന്‍ – ശാരദ ദമ്പതികളുടെ മകനാണ് ആനന്ദ് എന്ന പേരില്‍ അറിയപ്പെടുന്ന ആനന്ദന്‍ നാടാര്‍. കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്‌സറായി ജോലി ചെയ്തുവരികയായിരുന്നു.

ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും കാര്യമായ മാറ്റം കാണാത്തതിനാല്‍ നാട്ടില്‍ തുടര്‍ ചികിത്സ തേടാന്‍ തീരുമാനിക്കുകയായിരുന്നു. മലസിലെ താമസ സ്ഥലത്തു നിന്നും എയര്‍പോര്‍ട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിനിടെ റൂമില്‍ തളര്‍ന്ന് വീഴുകയായിരുന്നു. തുടർന്ന് ആംബുലന്‍സ് ജീവനക്കാരുടെ പരിശോധനയില്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ശുമേസി ആശുപത്രിയിലേക്ക് മറ്റി. ഭാര്യ ശോഭ. മക്കള്‍ ഹേമന്ത്, നിഷാന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!