നജ്‌റാനിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടു മരണം

SAVE_20230815_095527

നജ്‌റാൻ – നജ്‌റാൻ പ്രവിശ്യയിൽ ഹബൂനയിൽ കൾച്ചറൽ സെന്ററിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്ന് രണ്ടു പേർ മരണപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസും റെഡ് ക്രസന്റ് പ്രവർത്തകരും സംയുകതമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഹബൂന ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ നജ്‌റാൻ ഗവർണർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഅദ് രാജകുമാരൻ നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!