സ്മാർട്ട് സംവിധാനം വഴി മരുന്ന് വിതരണം ചെയ്ത് തബൂക്ക് കിംഗ് സൽമാൻ ആംഡ് ഫോഴ്‌സ് ആശുപത്രി

tabook

തബൂക്ക് – തബൂക്ക് കിംഗ് സൽമാൻ ആംഡ് ഫോഴ്‌സ് ആശുപത്രിയിൽ നൂതന സംവിധാനം വഴി മരുന്ന് വിതരണം ചെയ്തു. ആശുപത്രിയിൽ നിന്നുള്ള കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ ഇരുപത്തിനാലു മണിക്കൂറും ഏതു സമയമത്തും സംവിധാനം വഴി എളുപ്പത്തിൽ ലഭിക്കും. ആശുപത്രി മുറ്റത്ത് സ്ഥാപിച്ച കൂറ്റൻ ക്യാപ്‌സൂൾ രൂപത്തിലുള്ള സ്മാർട്ട് ഉപകരണം വഴിയാണ് മരുന്ന് വിതരണം ചെയ്യുന്നത്.

ഉപകരണത്തിലെ സ്‌ക്രീനിൽ നാലക്ക പാസ്‌വേർഡ് നൽകിയാൽ കുറിപ്പടി പ്രകാരമുള്ള മരുന്നുകളെല്ലാം ആശുപത്രിയുടെ എംബ്ലമുള്ള പ്ലാസ്റ്റിക് കീസിലാക്കി സെക്കന്റുകൾക്കുള്ളിൽ ലഭിക്കും. എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് സമാനമായ സംവിധാനത്തിലാണ് മരുന്ന് വിതരണ ഉപകരണവും പ്രവർത്തിക്കുന്നത്. ഉപകരണം വഴി കുറിപ്പടി പ്രകാരമുള്ള മരുന്ന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സൗദി പൗരന്മാരിൽ ഒരാൾ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. രാജ്യം എത്രമാത്രം പുരോഗമിച്ചു എന്നാണ് ഈ സേവനം വ്യക്തമാക്കുന്നതെന്ന് വീഡിയോ പങ്ക് വെച്ച് സൗദി പൗരൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!