പൊതുകടം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ

saudi

ജിദ്ദ – ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ജി-20 രാജ്യങ്ങളിൽ മൊത്തം ആഭ്യന്തരോൽപാദനത്തിന് ആനുപാതികമായി പൊതുകടം ഏറ്റവും കുറഞ്ഞ രണ്ടാമത്തെ രാജ്യമായി സൗദി അറേബ്യ. നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹാണ് ഇക്കാര്യം അറിയിച്ചത്.

ജി-20 രാജ്യങ്ങളിൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ചയുള്ളതും സൗദി അറേബ്യയിലാണ്. കഴിഞ്ഞ വർഷം സൗദിയിൽ പ്രാദേശിക, വിദേശ നിക്ഷേപങ്ങൾ 30 ശതമാനത്തിലേറെ വർധിച്ചിരുന്നു. ഏഴു വർഷത്തിനിടെ സൗദി ഓഹരി വിപണി വലിയ മുന്നേറ്റമാണ് നടത്തിയത്. 2016 ൽ സൗദി ഷെയർ മാർക്കറ്റ് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ 25-ാം സ്ഥാനത്തായിരുന്നു. നിലവിൽ ലോകത്തെ ഏറ്റവും മികച്ച പത്തു ഓഹരി വിപണികളിൽ ഒന്നായി സൗദി ഓഹരി വിപണി മാറിയിട്ടുണ്ടെന്നും നിക്ഷേപ മന്ത്രി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!