Search
Close this search box.

ഫലസ്തീൻ ധനസമാഹരണ ക്യാമ്പയിൻ: ശേഖരിച്ചത് 500 ദശലക്ഷത്തിലധികം സൗദി റിയാൽ

palestine money aid

റിയാദ് – ഗാസ മുനമ്പിലെ ഫലസ്തീൻ ജനതയ്ക്കായി സൗദി ജനകീയ ധനസമാഹരണ കാമ്പെയ്‌നിലൂടെ സമാഹരിച്ച മൊത്തം സംഭാവനകൾ 500 മില്യൺ സൗദി റിയാൽ കവിഞ്ഞു. അതേസമയം കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) അതിന്റെ സഹേം പോർട്ടലിലൂടെ ആരംഭിച്ച കാമ്പെയ്‌നിൽ പങ്കെടുത്ത ദാതാക്കളുടെ എണ്ണം 800,000 ദാതാക്കൾ കവിഞ്ഞു.

ഫലസ്തീനികൾക്കുള്ള ദുരിതാശ്വാസ വസ്തുക്കളുടെ സൗദി എയർ ബ്രിഡ്ജിന് പുറമേയാണിത്, 35 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി നാലാമത്തെ വിമാനം കഴിഞ്ഞ ഞായറാഴ്ച ഈജിപ്തിലെ നോർത്ത് സിനായ് ഗവർണറേറ്റിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.

സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും നവംബർ 2 ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് സൗദി അറേബ്യ ഈ വലിയ മാനുഷിക സഹായ ക്യാമ്പയിൻ ആരംഭിച്ചത്. സൽമാൻ രാജാവും കിരീടാവകാശിയും 30 മില്യൺ റിയാലും സംഭാവന നൽകിയിരുന്നു.

വിവിധ പ്രതിസന്ധികളിൽ സഹോദരങ്ങളായ ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ ചരിത്രപരമായ പങ്കിന്റെ ഭാഗമാണ് ഈ ധനസമാഹരണ കാമ്പയിൻ എന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും കെ എസ് റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഹ് പറഞ്ഞു. സൗദിയുടെ മാനുഷിക, വികസന പിന്തുണ ഫലസ്തീൻ ജനതയിലേക്ക് എത്തുന്നത് ഒരിക്കലും അവസാനിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കാമ്പെയ്‌നിലേക്കുള്ള സംഭാവനകൾ https://sahem.ksrelief.org/Gaza എന്ന ലിങ്ക് വഴിയോ Sahem പ്ലാറ്റ്‌ഫോം വഴിയോ Apple Store, Google Play വഴി Sahem മൊബൈൽ ആപ്പ് വഴിയോ നൽകാം. ദാതാക്കൾക്ക് അവരുടെ സംഭാവനകൾ അൽ റാജ്ഹി ബാങ്കിലെ കാമ്പെയ്‌ൻ ബാങ്ക് അക്കൗണ്ടിലേക്ക് (SA5580000504608018899998) നേരിട്ട് അയക്കാം.

ഒരു മാസത്തിലേറെയായി ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം മൂലം ഫലസ്തീൻ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിനാണ് ജനകീയ കാമ്പയിൻ ആരംഭിച്ചത്. രാജ്യത്തിന് പുറത്ത് സംഭാവനകൾ സ്വീകരിക്കാനും സംഭാവനകൾ നൽകാനും അധികാരമുള്ള ഏക സ്ഥാപനമാണ് കെഎസ്‌റെലീഫ് എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!